Tuesday, September 30, 2008

നരഭോജികളുടെ നാട്ടിലൂടെ

ഈ കഴിഞ്ഞ ശനിയും ഞായറും ഞങ്ങളൊരു യാത്രയിലായിരുന്നു യു ൻ വോളന്റിയർസിന്റെ ഒരു അസ്സയിൻമന്റ്‌ ഞാനും മിയ്കെ യും ശിവനും,ജുഡിത്തും ആനിയും,ജുനിയർ ആനിയും ഒക്കെ അടങ്ങുന്ന 10 പേരുടെ ഒരു സഘം ബംങ്കാ എന്ന സ്ഥലത്തിനടുത്ത്‌ ബാസ എന്ന് അറിയപ്പെടുന്ന  ഒരു കാലത്തു നരഭോജികളായിരുന്ന ആദിവാസി ഗോത്ര ഗ്രാമത്തിലേക്കാണു യാത്ര അതിരാവിലെ 5.30 നു ഞങ്ങൾ യാത്ര തിരിച്ചു മോണ്രോവിയയിലെ എന്റെ വീട്ടിൽ നിന്നും ഉറങ്ങിപ്പോയ എന്നെ പൊക്കിയെടുത്താണു ശിവനും മിയ്കെ യും കാറിലിട്ടതു ഇവൻ മാരു 4 മണിക്കു വരും എന്നു പറഞ്ഞത വന്നതു 5.30 നു റെഡി ആയി ഇരുന്ന ഞാൻ സോഫായിൽ കിടന്നു വീണ്ടും ഉറങ്ങിപ്പോയീ
ഇതീവിടത്തെ ദേശീയ പാതയാണു ഇതുവഴി ഗിനി എന്ന രാജ്യത്തേക്കു പോകാം

ഏതു കാലത്തിനി അവിടെ എത്തുമോ എന്തൊ യാത്ര തുടങ്ങിയിട്ടു മണിക്കൂറു നാലു കഴിഞ്ഞു


ഇവിടെ എവിടയോ ഒരു വഴി ഉണ്ടായിരുന്നല്ലോ


ഒടുവിൽ ഞങ്ങളെത്തി... ഇതാണു ബാസ എന്ന ആദിവാസി ഗോത്ര ഗ്രാമം ഏകദേശം ഒരു 50 വർഷം മുൻപ്‌ വരെ ഇവർ മനുഷ്യരെ തിന്നുമായിരുന്നു

ഒരിക്കൽ അവിശ്വസ്സനീയമായിരുന്ന കാഴ്ച്ചകലുടെ ലോകത്തിലേക്കു

ഇരുണ്ട ലോകത്തിന്റെ വെളിച്ചമുള്ള മുഖങ്ങൾ തേടി ഗ്രാമത്തിന്റെ ഉള്ളിലൂടെ
നല്ല ഉറപ്പും ഭംഗ്ഗിയുമുള്ള വീടുകൾ

നിഷ്കളങ്കമായ മുഖങ്ങൾ ഒരു കാലത്ത്‌ ഇവർ നരഭോജികളായിരുന്നു എന്നു വിശ്വസിക്കാനേ കഴിയുന്നില്ല


ഇവനാണു ഞങ്ങൾ കണ്ടെടുത്ത മുത്ത്‌ മിയ്കെ യുടെ കയ്യും പിടിചുള്ള ആ നിൽപു കണ്ടൊ അവന്റെ കാലിനു ചെറിയ ഒരു വളവുണ്ടു കൂട്ടത്തിലെ ഡോക്ടറായ ആനി അതു ശരിയാക്കം എന്നു ഏറ്റു അതിന്റെ സന്തോഷമാണു അവന്റെ മുഖത്തു

ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മുതിർന്നവർ ഇവരാണു ഷർബലും ജുനിയർ ആനിയും 


ഇവനെനിക്കൊരു ഭാരമേ അല്ല 

ജീവിതം

കായൽക്കരയിലേക്കു 

അക്കരെ നിന്നൊരു മാരൻ അന്നത്തിനുള്ള വകയുമായി കായലിൽ നിന്നും ഒരാൾ


ഉപ്പു വെള്ളം കലർന്ന കായലാണു കടലുമായി ചേർന്നാണു കിടപ്പു പേരു അൽപം വിചിത്രമാണു തെറ്റിദ്ധരിക്കരുതു ബാസ ഭാഷയിൽ ഈ കായലിനു "മുല" എന്നാണു പേരു ഈ ഗ്രാമത്തിലെ പകുതിയൊളം പേരും ഈ കായലിനെ ആശ്രയിച്ചാണു ജീവിക്കുന്നതു മത്സ്യ ബന്ധനമാണു പ്രദാന ജീവിതമാർഗ്ഗം മത്സ്യം ഇവർ വിൽക്കറില്ല അന്നന്നത്തെ ആവശ്യത്തിനു പിടിച്ചു ചുട്ടൊ കറിവച്ചൊ കഴിക്കും മരച്ചീനി(കപ്പ) അതുംകൂട്ടി ആണു കറി ഉണ്ടാക്കുന്നതു.


മിയ്കെ യും ശിവനും,ഇവന്മാരു റിപ്പോർട്ട്‌ കൊടുത്താൽ ചിലപ്പൊ യു ൻ ചെയ്യുന്ന സഹായം കൂടി നിർത്തും അത്ര നല്ല റിപ്പോർട്ടാണു ഇവന്മാരുടേതു ചുമ്മാതാ... ഹഹഹ  ഇവർക്കുള്ള ചില കുഞ്ഞു സഹായങ്ങളുമായി ഞങ്ങൾ വീണ്ടു വരും 


ഇവിടം എത്ര മനോഹരം



ഇനി മടങ്ങാം........
 മനോഹരമായ ഒരു ദിവസ്ത്തിനും അതിലേറെ അറിവിനും നന്ദി പറഞ്ഞുകൊണ്ടു തിരികെ മോണ്രോവിയയിലേക്കു

ഏതു നിമിഷവും പെയ്തേക്കാവുന്ന മഴയെ അവഗണിച്ചു തിരികെ ലക്ഷ്യത്തിലേക്കു