ഈ കഴിഞ്ഞ ശനിയും ഞായറും ഞങ്ങളൊരു യാത്രയിലായിരുന്നു യു ൻ വോളന്റിയർസിന്റെ ഒരു അസ്സയിൻമന്റ് ഞാനും മിയ്കെ യും ശിവനും,ജുഡിത്തും ആനിയും,ജുനിയർ ആനിയും ഒക്കെ അടങ്ങുന്ന 10 പേരുടെ ഒരു സഘം ബംങ്കാ എന്ന സ്ഥലത്തിനടുത്ത് ബാസ എന്ന് അറിയപ്പെടുന്ന ഒരു കാലത്തു നരഭോജികളായിരുന്ന ആദിവാസി ഗോത്ര ഗ്രാമത്തിലേക്കാണു യാത്ര അതിരാവിലെ 5.30 നു ഞങ്ങൾ യാത്ര തിരിച്ചു മോണ്രോവിയയിലെ എന്റെ വീട്ടിൽ നിന്നും ഉറങ്ങിപ്പോയ എന്നെ പൊക്കിയെടുത്താണു ശിവനും മിയ്കെ യും കാറിലിട്ടതു ഇവൻ മാരു 4 മണിക്കു വരും എന്നു പറഞ്ഞത വന്നതു 5.30 നു റെഡി ആയി ഇരുന്ന ഞാൻ സോഫായിൽ കിടന്നു വീണ്ടും ഉറങ്ങിപ്പോയീ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFhnv3G8i94Wb9opim_6NMDg_HBiew_d0uEK6FaUNq5hlFgt4tHDRqQlq066bRRgUvNGeyupRESGtVmHbHsfKlxBKpOA5Om_pfUJ9KZzJH6Qo04Jy3ad_GSJS6537Hkaz9tRKGLNZ0jxg/s400/tar-illenkilum-road-alpam-n.jpg)
ഇതീവിടത്തെ ദേശീയ പാതയാണു ഇതുവഴി ഗിനി എന്ന രാജ്യത്തേക്കു പോകാം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-r-M2ePyp8N8R8HfHsQc9e-V6BN3xU_gTJ9Qam-BVhgKqrbXzPjsoPtAEjcKG5YAXKo3TjIHHtVaBkLOFZPzZBZGPxhyphenhyphen_zdI30RdmO7yBET2vYt1ZLai16d0Qmy6A6iHoYHeRuoJ5wHU/s400/eannenkilum-varunna-vaahana.jpg)
ഏതു കാലത്തിനി അവിടെ എത്തുമോ എന്തൊ യാത്ര തുടങ്ങിയിട്ടു മണിക്കൂറു നാലു കഴിഞ്ഞു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHRL514Grn4d_wyhwJhYVMCz2LJcNHv3vWpAXliNxHaeEH0iyg-3zRuOs0JhtFhtukXXZABPV2lR8pwZkkmdzu-FQ3pt6JRSCIcwKNMkN8ey3cQRP1FnjjA4nu9Nil8YyPPdIZUlz27vI/s400/ivide-eavidayo-oru-vazhiund.jpg)
ഇവിടെ എവിടയോ ഒരു വഴി ഉണ്ടായിരുന്നല്ലോ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaTYc_L6seyBRwdRtI9RdAlrA8nEpzBou5eSYl5QReZ_yhSXpSEg2wbemidqloHoxO8c7uska7rhLByBzxxPfCLnsTokOCkbDU6OpH8Ri5o4sKi-bib9TG2kfOkseXLqym8BN-jjlhq0c/s400/graamam.jpg)
ഒടുവിൽ ഞങ്ങളെത്തി... ഇതാണു ബാസ എന്ന ആദിവാസി ഗോത്ര ഗ്രാമം ഏകദേശം ഒരു 50 വർഷം മുൻപ് വരെ ഇവർ മനുഷ്യരെ തിന്നുമായിരുന്നു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh269PjlS5bSW6vdmu2YiK8uWiv6XoXEMoyEnbxvOsYnsg_LFbkHTdEMhAMJViOBLEd5Ql2yUnFerRF5P-Zpn7AKLN_I5oVd9aK_CZ7yDE65vDOYzdW1NsNR0nP2aa2v_YhX24EUsBQMTI/s400/graamangaliloode.jpg)
ഒരിക്കൽ അവിശ്വസ്സനീയമായിരുന്ന കാഴ്ച്ചകലുടെ ലോകത്തിലേക്കു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPp0j9Fa0ZrR4xZBL_Qg-woOhafzn2vfcdJj63recbFVMxGT3AOfU63ruk0s2wzaZGwnkjN-Q7zhmZBtaVL0dQw_dtkfJYftRpx2EWvtgKVqGG9XMQAOXnp86B7EBT64JKkux-6VOSjLk/s400/ivideninnum-nokkiyaal-ingin.jpg)
ഇരുണ്ട ലോകത്തിന്റെ വെളിച്ചമുള്ള മുഖങ്ങൾ തേടി ഗ്രാമത്തിന്റെ ഉള്ളിലൂടെ
നല്ല ഉറപ്പും ഭംഗ്ഗിയുമുള്ള വീടുകൾ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsUO77soM_S_VMDbjjyWZEf12ioVExz64jC3h9KLMuyuYdq7UH2QN07eaCtP0Zh7LE6MfcDJj5_nuoyS1fc1cusKlzDzglBrxqSy4HoBQq_raEOj-fPFMR9MfyxesKma8O4Ko1PiOEGDs/s400/life-is-like-this.jpg)
നിഷ്കളങ്കമായ മുഖങ്ങൾ ഒരു കാലത്ത് ഇവർ നരഭോജികളായിരുന്നു എന്നു വിശ്വസിക്കാനേ കഴിയുന്നില്ല
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG-9vU8F-ZdFxMdFc9DLo8jfov8lzfc-kvNn2EaeVAWAv7D22UyLn243r5G1VmzGxk7qWVj6V3nn5M395dxFAfJNDm9e0JlZBxtY3UQqnLf4d6OZqrnav5z97hJdfbFLDe-il6ZlQa5Tg/s400/handicapped-guy-with-our-va.jpg)
ഇവനാണു ഞങ്ങൾ കണ്ടെടുത്ത മുത്ത് മിയ്കെ യുടെ കയ്യും പിടിചുള്ള ആ നിൽപു കണ്ടൊ അവന്റെ കാലിനു ചെറിയ ഒരു വളവുണ്ടു കൂട്ടത്തിലെ ഡോക്ടറായ ആനി അതു ശരിയാക്കം എന്നു ഏറ്റു അതിന്റെ സന്തോഷമാണു അവന്റെ മുഖത്തു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXoQaUdDQepAulNbrTfI_rdDMwUYits0_jyNIp0sZxfYps9L4uOhOkAiw9dB5kIo3oFxWjo1dTILI_dFgn5MZJkx2XgmggQE_ohXiikvTWMZTdbhEaMb4fhXnwf_IRi83ES-a6iozPIXY/s400/anie-and-sharbal.jpg)
ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മുതിർന്നവർ ഇവരാണു ഷർബലും ജുനിയർ ആനിയും
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnPSxWvAOUJhR1FVuHZA3FZSsEyuL8m2JMKwcpXTA4PY43O3H77moDV_sYgw-zlGBqpt7xEuvOwk0_EMJGfZwQhK3uAkp5U9SywC_-XUZ9TNB9bQvK3NQ1DA1G5nWNftT-j8gDzEFvb-U/s400/basa-tribes-children.jpg)
ഇവനെനിക്കൊരു ഭാരമേ അല്ല
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRxTOE8bF4xZE7g5du6Jnbz6-Z63Mqt2R5jGKqcODBirya02TeP3Efo2m8kotPUuI2UD3xNg2hU4BE4NOjFTuwJBZOY_OHWMNeKvcWIisJQfb4fKWvZ9Q6N9wUcOhf9GbqGjrfmxsZ210/s400/innocent-peoples.jpg)
ജീവിതം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhm5biB8jCIL6IRa0JkNF_ZPjiO30MkC1nEZiI0zwpWFFKQmQiFavpNWhXO0BeyeNSuHsDwXRgrR6zNXsefqGJ4948-CvS40adlWHgtkIjpFKPxR7pl4BRWHOrGUokRwKhC5VpFtifja2E/s400/kaattil-thanne-mattoru-gram.jpg)
കായൽക്കരയിലേക്കു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8f9_cKsEGbeh11iLH-kyNK0wLREMQRfPlR2mXZuIlntNmLK-YQ3Nn1EHtAh6uEk123sRpsbZqSANwP7PwhFKBwb8ryxyOdof7qXlKop5v7Y2lRVibHWuYvejwBoA3gaM9vubWPsx3znE/s400/akkareninnoru-maaran.jpg)
അക്കരെ നിന്നൊരു മാരൻ അന്നത്തിനുള്ള വകയുമായി കായലിൽ നിന്നും ഒരാൾ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGbf0K0t1O8cAcSJId5jm9zEWkWYNiL7TgLLYY6p83rDUC-7EHEo05XsECXfhRqAlbXpjieieDffyBpfW9fKgHqv1G337qV2fofnzhernlKc9W8POR2V4N6WogK-MFj1QgWtlAPqZOEVk/s400/ee-saaym-sandhyayil.jpg)
ഉപ്പു വെള്ളം കലർന്ന കായലാണു കടലുമായി ചേർന്നാണു കിടപ്പു പേരു അൽപം വിചിത്രമാണു തെറ്റിദ്ധരിക്കരുതു ബാസ ഭാഷയിൽ ഈ കായലിനു "മുല" എന്നാണു പേരു ഈ ഗ്രാമത്തിലെ പകുതിയൊളം പേരും ഈ കായലിനെ ആശ്രയിച്ചാണു ജീവിക്കുന്നതു മത്സ്യ ബന്ധനമാണു പ്രദാന ജീവിതമാർഗ്ഗം മത്സ്യം ഇവർ വിൽക്കറില്ല അന്നന്നത്തെ ആവശ്യത്തിനു പിടിച്ചു ചുട്ടൊ കറിവച്ചൊ കഴിക്കും മരച്ചീനി(കപ്പ) അതുംകൂട്ടി ആണു കറി ഉണ്ടാക്കുന്നതു.
27 comments:
മനോഹരമായ ഒരു ദിവസ്ത്തിനും അതിലേറെ അറിവിനും നന്ദി പറഞ്ഞുകൊണ്ടു തിരികെ മോണ്രോവിയയിലേക്കു
നന്ദി.നല്ല ചിത്രങ്ങള്‍,നല്ല പോസ്റ്റും.കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു..
ചാത്തനേറ്: കുറച്ചൂടി പ്രതീക്ഷിച്ചു, ഒരു തലയോട്ടിയമ്പലം എങ്കിലും :(
NIce Pics Mang
:-)
മാഷേ ഒരുപാട് നന്ദി ഈ പോസ്റ്റിന്. ബാസയിലെ ‘നരഭോജി’ ഗോത്രഗ്രാമത്തിലൂടെ കാഴ്ച്ചകള്‍ കാട്ടി കൊണ്ടുപോയതിന്. ഇനിയും ഇത്തരം പോസ്റ്റുകള്‍ ഇടണം. കുറച്ചുകൂടെ വിവരണം എഴുതാന്‍ ശ്രമിക്കണേ.
Good Post
നല്ല പോസ്റ്റ്..പടങ്ങള്‍ സൂപ്പര്‍..
മാംഗ്,നല്ല വിവരണം,ചിത്രങ്ങൾ.
ഈ നരഭോജി മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചു തിന്നുമായിരുന്നിരുന്നോ?
ഇതൊക്കെ കാണുമ്പോള്‍ അവിടെയൊക്കെ വരണം എന്ന് തോന്നുന്നു...നന്ദി...
നന്ദി.. വളരെ നല്ല ചിത്രങ്ങൾ. വിവരണങ്ങൾ അല്പം കുറഞ്ഞോ എന്നൊരു സംശയം. എങ്കിലും ആ ചിത്രങ്ങൾ എല്ലാം പറയുന്നുണ്ടായിരുന്നു.
Narabhojikaliloote naattilooteyulla yaathravivaranavum chithrangalum kouthukaththoteyaanu vaayichchath, nokkiyath.
Nannaayirikkunnu Maang ( oru doubt, ithenne aano peru? :)
വളരെ നല്ല പോസ്റ്റ്..ഇഷ്ടപ്പെട്ടു..
വി ആർ അജീഷ്: എന്നാണു പേരു എന്നു കരുതുന്നു അദ്യം നന്ദി
ശരിക്കും കുറച്ചുകൂടി വിശദീകരിക്കണം എന്നു എനിക്കും ആഗ്രഹമുണ്ടു എന്ദു ചെയ്യാന ഇതിൽ കൂടുതലൊന്നും അവർ പറയാൻ തയ്യാറല്ല കാരണം ഒന്നമതു അവർക്കു ഇംഗ്ലീഷ് അറിയില്ല പിന്നെ അവർ പുറം ലോകത്ത് നിന്നും വരുന്ന ആരെയും വിശ്വസിക്കില്ല എനിക്കും പരിമിത്മായെ കാര്യങ്ങൾ മനസ്സിലാക്കൻ കഴിഞ്ഞുള്ളു
കുട്ടിച്ചാത്തൻ: പല പല കാര്യങ്ങൾ കൊണ്ടും അവരുടെ ആരാധന സ്ഥലം സന്ദർശിക്കാൻ ഞങ്ങളെ അനുവദിച്ചില്ല കായലിന്റെ നടുവിൽ ഒരു തുരുത്തിലാണു അവരുടെ ആരാധന സ്ഥലം.
ഉപാസന: നന്ദി
നിരക്ഷരൻ ജി: ഇവിടം സന്ദർശ്ശിച്ചതിൽ സന്തോഷം ഭാഷയുടെ പ്രശ്ശ്നം കൊണ്ടും ദ്വിഭാഷി യുടെ അഭാവം കൊണ്ടും കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്ന്തിനു കുറച്ച് പരിമിതികളുണ്ടായിരുന്നു അതാണു വിവരണത്തെ ബാധിച്ചതു ലോകത്തു 10000 ത്തോളം വരുന്ന ഇന്നും മുഖ്യധാരയിൽ ഈത്തിയിട്ടില്ലത്ത ഇവരുടെ ഭാഷ അറിയാവുന്ന ഒരാൽ പോലും യു ൻ ലാംഗ്വേജ് ഡിവിഷനിൽ ഉണ്ടായിരുന്നില്ല.
നന്ദി അനൂപ്
കന്താരി ചേച്ചി:
ശിവ:
നരിക്കുന്നൻ:
അഭിപ്രായങ്ങളുമായി ഇവിടെ വന്നതിൽ ഒരുപാടു സന്തോഷം
പ്രിയ ഉണ്ണി കൃഷ്ണൻ ഏതു പേരിനെ കുറിച്ചാണു ചോദിച്ചതു? മാംഗ് എന്നപേരിനെ കുറിച്ചാണോ അതു ഒരു കാലഘട്ടത്തിന്റെ സുഖമുള്ള് അതിലേറെ ഇഷ്ടമുള്ള അതിലും എത്രയോ അധികം വേധനിപ്പിക്കുന്ന ഓർമാകളാണു.
സ്മിതടീച്ചറിന്റെ ജോലിത്തിരക്കു കമന്റിൽ ഉണ്ടു നന്ദി
ഭൂമി പുത്രി ചേച്ചി: ഇവർ മറ്റു ഗോത്രക്കാരെ അതായതു ഞാൻ ഒരു കായലിന്റെ ചിത്രമിട്ടില്ലേ അതിനക്കരെ മനോ എന്ന ഗോത്രവർഗ്ഗമാണു ഒരു പ്രത്യേകദിവസം ഇവരെ ആക്രമിച്ചു പിടികൂടും ആ ദിവസം എന്നാണെന്നു പറയാൻ അവർ തയ്യാറല്ല അതു മാത്രമല്ല ആ ഗ്രാമത്തിലെ പുരുഷൻ മാർ ഒന്നും തന്നെ പ്രായമായ ഒന്നോ രണ്ടോ പെരൊഴികെ ആരും തന്നെ പകൽ അവിടെ ഉണ്ടാകാറില്ല പുറമെ നിന്നുള്ള ആളുകളെ ഇവർ വിശ്വസിക്കാറും ഇല്ല കാരണം ഇവിടത്തെ സ്ത്രീകളെ പല ആളുകളും ദുരുപയോഗപെടുത്ത്താൻ ശ്രമിക്കുന്നു.ലൈഗ്ഗികമായും അല്ലതെയും അങ്ങിനെ ഉണ്ടാകുന്ന കുഞ്ഞുങ്ങലെ ഇവർ കൊന്നുകളയും അതു ദൈവത്തിനിഷ്ടമല്ല എന്നാണു ഇവരുടെ വിശ്വാസം ഇപ്പോഴും ആരാധനയുടെ
ഭാഗമായി മനുഷ്യ മാമ്മ്സം ഇവരിൽ ചിലർ കഴിക്കുന്നുണ്ടു
എന്നു സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടു
ശത്രുവിന്റെ ഹൃദയം കഴിച്ചാൽ ശത്രുവിന്റെ ശക്തികൂടി കിട്ടും എന്നാണു ഇവരുടെ വിശ്വാസം ആഴത്തിൽ അന്ധവിശ്വാസത്തിന്റെ വേരുകൾ ഉള്ള ഒരു ജനവിഭാഗമാണു
കമന്റുകളിലൂടെ വീണ്ടും കുറെയധികം വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് മാംഗ്. എന്തൊക്കെത്തരം ആളുകളാണല്ലേ ഈ ഭൂമിയില്‍ ?
നല്ല ചിത്രങ്ങള്‍! പക്ഷേ, നരഭോജികള്‍ എന്നൊക്കെ എഴുതിവച്ചശേഷം അതേക്കുറിച്ച് വിശദീകരിക്കാത്തത് ശരിയല്ല :-)
കൂടുതൽ വിവരങ്ങൾക്ക് നന്ദി മാംഗ്.വിശദമായി എവിടേയെങ്കിലും ഇതൊക്കെ എഴുതി സൂക്ഷിയ്ക്കു.
ഈയടുത്തകാലത്ത് ആമസോൺ കാടുകളിലെ,ഇതുവരെ ആരും കണ്ടെത്താത്ത ഒരുകൂട്ടം മനുഷ്യരുടെ ചിത്രങ്ങൾ പ്ലേയ്നിൽനിന്നോ മറ്റൊയെടുത്തത്,മാധ്യംങ്ങളിൽ വന്നിരുന്നുവല്ലൊ.
വളരെ നല്ല പോസ്റ്റ്..ഇഷ്ടപ്പെട്ടു
കൊള്ളാം മാഷേ... പോസ്റ്റിനും ചിത്രങ്ങള്‍ക്കും നന്ദി... :)
അമ്പതു കൊല്ലം മുമ്പ് വരെ നരഭോജികായിരുന്നല്ലേ?..
അതായിരിക്കും നിങ്ങളെ കണ്ടപ്പോള്‍ ഒരു വയസ്സന് അപ്പൂപ്പന്റെ വായില്‍ നിന്നും വെള്ളം ഒലിച്ചത് :)
ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്.
അടുത്തയാത്രയിൽ കൂടുതൽ വിവരം ലഭ്യമാകും എന്ന് കരുതുന്നു....
ആശംസകൽ...
super snaps
they conveys
വളരെ ഇഷ്ടമായി മാംഗ് .
ചിത്രങ്ങളും നന്നായിട്ടുണ്ട്.
എങ്ങനെ അവിടെ ഇത്ര ധൈര്യമായി പോയി?
good post.. nice snaps
നന്ദി...
മാംഗ്,
നരഭോജികളുടെ നാട്ടില്‍ കൊണ്ടു പോയതിന്
നന്ദി.ഇനി എങ്ങോട്ട്?
കിടിലന്‍..വിശ്വസിക്കാനാകുന്നില്ല...ഫോട്ടോസ് കൊള്ളാം
Post a Comment